Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Zohran Mamdani

America

കു​ട്ടി​ക​ള്‍​ക്കൊ​പ്പം പാ​ട്ടു​പാ​ടി​യും ക​ഥ​ക​ൾ പ​റ​ഞ്ഞും ഒ​ബാ​മ​യും മം​ദാ​നി​യും; വീ​ഡി​യോ വെെ​റ​ൽ

ന്യൂ​യോ​ർ​ക്ക്: യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ​യും ന്യൂ​യോ​ർ​ക്ക് മേ​യ​ർ സോ​ഹ്‌​റാ​ൻ മം​ദാ​നി​യും ബ്രോ​ങ്ക്സി​ലെ ഒ​രു പ്രീ-​സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ച​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ന്നു.

കു​ട്ടി​ക​ള്‍​ക്കൊ​പ്പം പാ​ട്ടു​പാ​ടി​യും ക​ഥ​ക​ൾ പ​റ​ഞ്ഞും സ​മ​യം ചെ​ല​വ​ഴി​ച്ച ഇ​രു​നേ​താ​ക്ക​ളു​ടെ​യും ലാ​ളി​ത്യ​ത്തെ നെ​റ്റി​സ​ൺ​സ് വാ​നോ​ളം പു​ക​ഴ്ത്തി. സൗ​ത്ത് ബ്രോ​ങ്ക്സി​ലെ "ലേ​ണിം​ഗ് ത്രൂ ​പ്ലേ' പ്രീ-​കെ സെ​ന്‍റ​റി​ലാ​യി​രു​ന്നു ഈ ​മാ​സം 18ന് ​ഇ​രു​വ​രും എ​ത്തി​യ​ത്.

കു​ട്ടി​ക​ളോ​ടൊ​പ്പം ചേ​ർ​ന്ന് "വീ​ൽ​സ് ഓ​ൺ ദി ​ബ​സ്' എ​ന്ന പാ​ട്ട് പാ​ടി​യ​തും കു​ട്ടി​ക​ളു​ടെ ത​മാ​ശ​ക​ൾ​ക്ക് ഒ​ബാ​മ മ​റു​പ​ടി ന​ൽ​കി​യ​തു​മാ​ണ് വീ​ഡി​യോ​യി​ൽ ശ്ര​ദ്ധേ​യ​മാ​യ​ത്. മം​ദാ​നി മേ​യ​റാ​യി 100 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മു​ള്ള ആ​ദ്യ കൂ​ടി​ക്കാ​ഴ്ച​യാ​ണി​ത്.

ന​ഗ​ര​ത്തി​ലെ വി​ദ്യാ​ഭ്യാ​സ അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ച് ഇ​രു​വ​രും തമ്മിൽ ച​ർ​ച്ച​ക​ൾ ന​ട​ത്തി.

Movies

മം​ദാ​നി​യു​ടെ വി​ജ​യം: മീ​രാ നാ​യ​രും കാ​മ​സൂ​ത്ര​യും വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ

ട്രം​പി​നെ പോ​ലും ഞെ​ട്ടി​ച്ച്, ലോ​ക​ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യ ന്യൂ​യോ​ര്‍​ക്കി​ന്‍റെ മേ​യ​ര്‍ സ്ഥാ​ന​ത്തേ​ക്ക് സൊ​ഹ്‌​റാ​ന്‍ മം​ദാ​നി എ​ന്ന ഇ​ന്തോ-​അ​മേ​രി​ക്ക​ന്‍ എ​ത്തി​യ​തോ​ടെ മ​റ്റു ചി​ല ച​ർ​ച്ച​ക​ളും സ​ജീ​വ​മാ​കു​ന്നു. മം​ദാ​നി​യു​ടെ 'അ​മ്മ മീ​രാ നാ​യ​രു​ടെ സി​നി​മാ​ജീ​വി​ത​മാ​ണ് അ​തി​ലെ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യം.

ഭാ​വി​യി​ല്‍ അ​മേ​രി​ക്ക​യു​ടെ ത​ല​പ്പ​ത്തു​വ​രെ എ​ത്താം മം​ദാ​നി​യെ​ന്നും പ്ര​ചാ​ര​ണം കൊ​ഴു​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​യ​ത് ഇ​തൊ​ന്നു​മ​ല്ല, മം​ദാ​നി​യു​ടെ അ​മ്മ മീ​രാ നാ​യ​രു​ടെ കാ​മ​സൂ​ത്ര: എ ​ടെ​യി​ല്‍ ഓ​ഫ് ല​വ് എ​ന്ന ചി​ത്ര​മാ​യി​രു​ന്നു.

ആ​രാ​ധ​ക​രു​ടെ ആ​ശം​സ​ക​ളും പ്ര​ശം​സ​യും ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ നി​റ​ഞ്ഞ​പ്പോ​ള്‍ ഒ​രി​ക്ക​ല്‍ അ​പ​ല​പി​ക്ക​പ്പെ​ടു​ക​യും സ്വ​ന്തം നാ​ട്ടി​ല്‍​നി​ന്ന് ഇ​ല്ലാ​താ​ക്ക​പ്പെ​ടു​ക​യും ചെ​യ്ത സി​നി​മ ഇ​പ്പോ​ള്‍ ലോ​ക​മെ​മ്പാ​ടും ശ്ര​ദ്ധ​പി​ടി​ച്ചു പ​റ്റു​ന്ന​താ​യി.

ജ​നാ​ധി​പ​ത്യ സോ​ഷ്യ​ലി​സ്റ്റും ന്യൂ​യോ​ര്‍​ക്ക് സ്റ്റേ​റ്റ് അ​സം​ബ്ലി അം​ഗ​വു​മാ​യ 34കാ​ര​നാ​യ മം​ദാ​നി മു​ന്‍ ഗ​വ​ര്‍​ണ​ര്‍ ആ​ന്‍​ഡ്രൂ ക്യൂ​മോ ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ഷ്ട്രീ​യ പ്ര​മു​ഖ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ലോ​ക​ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യ ന്യൂ​യോ​ര്‍​ക്കി​ന്‍റെ പ​ര​മോ​ന്ന​ത പ​ദ​വി​യി​ലേ​ക്കെ​ത്തു​ന്ന​ത്.

ഒ​രു ഇ​ന്ത്യ​ന്‍ പ്ര​ണ​യ​ക​ഥ

NRI

വാ​ഷിം​ഗ്ട​ണു​മാ​യി സ​ഹ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ മം​ദാ​നി​ക്ക് ന​ഷ്ട​ങ്ങ​ളു​ണ്ടാ​കും: ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ അ​തി​ജീ​വി​ച്ച് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര​മാ​യ ന്യൂ​യോ​ർ​ക്കി​ന്‍റെ മേ​യ​റാ​യ സൊ​ഹ്റാ​ൻ മം​ദാ​നി​ക്ക് ഭീ​ഷ​ണി​യു​മാ​യി ട്രം​പ്. വാ​ഷിം​ഗ്ട​ണു​മാ​യി സ​ഹ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ മം​ദാ​നി​ക്ക് ഏ​റെ ന​ഷ്ട​ങ്ങ​ളു​ണ്ടാ​വു​മെ​ന്നാ​ണ് ബു​ധ​നാ​ഴ്ച ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

ഫോ​ക്സ് ന്യൂ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മം​ദാ​നി​ക്ക് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്. വാ​ഷിം​ഗ്ട​ണി​നോ​ട് ബ​ഹു​മാ​നം പു​ല​ർ​ത്തി​യാ​ൽ മാ​ത്ര​മാ​കും ന്യൂ​യോ‍​ർ​ക്ക് ന​ഗ​ര​ത്തി​ന് വി​ജ​യ​ക​ര​മാ​യ രീ​തി​യി​ൽ മു​ന്നോ​ട്ട് പോ​കാ​ൻ ആ​വ​ശ്യ​മാ​യ ധ​ന​സ​ഹാ​യം ഉ​ണ്ടാ​വൂ​വെ​ന്നാ​ണ് ട്രം​പി​ന്‍റെ ഭീ​ഷ​ണി.

ന്യൂ​യോ​ർ​ക്കു​കാ​ർ മം​ദാ​നി​യെ തെ​ര‌​ഞ്ഞെ​ടു​ത്ത​തോ​ടെ അ​മേ​രി​ക്ക​യ്ക്ക് പ​ര​മാ​ധി​കാ​രം ന​ഷ്ട​മാ​യെ​ന്ന് ട്രം​പ് നേ​ര​ത്തെ പ്ര​തി​ക​രി​ച്ചി​രു​ന്നു. അ​ത് ന​മു​ക്ക് കൈ​കാ​ര്യം ചെ​യ്യാ​മെ​ന്നാ​യി​രു​ന്നു ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. എ​ന്നാ​ൽ എ​ന്താ​ണ് അ​ർ​ഥ​മാ​ക്കു​ന്ന​തെ​ന്ന് ട്രം​പ് വി​ശ​ദ​മാ​ക്കി​യി​രു​ന്നി​ല്ല.

NRI

മം​ദാ​നി​യു​ടെ വി​ജ​യം അ​വ​ർ​ക്കു വാ​ർ​ത്ത​യ​ല്ല

ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സി​റ്റി​യു​ടെ മേ​യ​റാ​യി സൊ​ഹ്റാ​ൻ മം​ദാ​നി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് വ​ലി​യ വാ​ർ​ത്ത​യാ​യി ഏ​താ​ണ്ട് എ​ല്ലാ മാ​ധ്യ​മ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ന്ത്യ​ക്കാ​ർ, പ്ര​ത്യേ​കി​ച്ച് മ​ല​യാ​ളി​ക​ൾ ആ​ഹ്ലാ​ദ​ത്തോ​ടെ വാ​ർ​ത്ത സ്വീ​ക​രി​ച്ച​പ്പോ​ൾ ഡാ​ള​സ് ന​ഗ​ര​ത്തി​ന്‍റെ സ്വ​ന്തം ദി​ന​പ​ത്ര​മാ​യ മോ​ർ​ണിം​ഗ് ന്യൂ​സ് നാ​ലാം പേ​ജി​ൽ താ​ഴെ ഒ​രു കോ​ള​ത്തി​ൽ ആ​റ് ഇ​ഞ്ച് നീ​ള​ത്തി​ൽ മാ​ത്ര​മാ​ണ് വാ​ർ​ത്ത ന​ൽ​കി​യ​ത്.

ഇ​ത് ന​ടു​ക്ക​ത്തോ​ടെ​യാ​ണ് മം​ദാ​നി​യു​ടെ ആ​രാ​ധ​ക​രും പ​ത്രം പി​ന്താ​ങ്ങു​ന്ന ഒ​രു ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​വും ക​ണ്ട​ത്. ഈ ​പ​ത്ര​ത്തി​ന്‍റെ സ്ഥി​രം വാ​യ​ന​ക്കാ​ർ പ്ര​തീ​ക്ഷി​ച്ച​തു സാ​ധാ​ര​ണ ചെ​യ്യാ​റു​ള്ള​ത് പോ​ലെ ഈ ​വാ​ർ​ത്ത വ​ലി​യ ചി​ത്ര​ങ്ങ​ളോ​ടെ ആ​ദ്യ പേ​ജി​ൽ മു​ക​ളി​ൽ ത​ന്നെ പ്ര​സി​ദ്ധീ​ക​രി​ക്കും എ​ന്നാ​ണ്.

വാ​യ​ന​ക്കാ​ർ അ​മ്പ​ര​പ്പോ​ടെ ഈ ​പ​ത്ര​ത്തി​ന്‍റെ ക​വ​റേ​ജ് അ​ന്യോ​ന്യം ച​ർ​ച്ച ചെ​യ്യു​ക​യാ​ണ്. ഡെ​മോ​ക്ര​റ്റി​ക് പാ​ർ​ട്ടി​യു​ടെ പു​രോ​ഗ​മ​ന വി​ഭാ​ഗ​ത്തി​ന്‍റെ വി​ജ​യ​മാ​യി ഈ ​വി​ജ​യം പ​ത്രം വി​ശേ​ഷി​പ്പി​ച്ചു. അ​യ​ഥാ​ർ​ഥ​മാ​യ പ്ര​ചാ​ര​ണ വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് പ്ര​ചാ​ര​ണ വി​ഭാ​ഗം ന​ൽ​കി​യ​ത് എ​ന്ന് ചി​ല​ർ വി​ശേ​ഷി​പ്പി​ച്ചു എ​ന്നും പ​ത്രം പ​റ​ഞ്ഞു.

ഈ ​വി​ജ​യ​ത്തോ​ടെ ന്യൂ​യോ​ർ​ക്കി​ന്‍റെ ആ​ദ്യ മു​സ്‌​ലിം. സൗ​ത്ത് ഏ​ഷ്യ​ൻ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ആ​ദ്യ വ്യ​ക​തി, ആ​ഫ്രി​ക്ക​യി​ൽ ജ​നി​ച്ച ആ​ദ്യ വ്യ​ക്തി, ഒ​രു നൂ​റ്റാ​ണ്ടി​നു ശേ​ഷം മേ​യ​റാ​കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ്യ​ക്തി എ​ന്നി​ങ്ങ​നെ ധാ​രാ​ളം വി​ശേ​ഷ​ണ​ങ്ങ​ൾ​ക്കു മം​ദാ​നി യോ​ഗ്യ​നാ​യി.

 

NRI

സൊ​ഹ്റാ​ൻ മം​ദാ​നി​യു​ടെ ച​രി​ത്ര​വി​ജ​യം; ന്യൂ​യോ​ർ​ക്ക് രാ​ഷ്‌​ട്രീ​യ​ത്തി​ലെ ഒ​രു പു​തി​യ അ​ധ്യാ​യം

ന്യൂ​യോ​ർ​ക്ക്: ഡെ​മോ​ക്രാ​റ്റി​ക് സോ​ഷ്യ​ലി​സ്റ്റാ​യ സൊ​ഹ്റാ​ൻ മം​ദാ​നി ന്യൂ​യോ​ർ​ക്ക് സി​റ്റി​യു​ടെ അ​ടു​ത്ത മേ​യ​റാ​യി വി​ജ​യി​ച്ച​തോ​ടെ ന​ഗ​ര​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യ ച​രി​ത്ര​ത്തി​ൽ ഒ​രു പു​തി​യ അ​ധ്യാ​യ​ത്തി​ന് തു​ട​ക്ക​മാ​യി​രി​ക്കു​ന്നു.

സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച മു​ൻ ഗ​വ​ർ​ണ​ർ ആ​ൻ​ഡ്രൂ ക്വോ​മോ, റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ക​ർ​ട്ടി​സ് സ്ലി​വ എ​ന്നി​വ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ഈ ​വി​ജ​യം, കേ​വ​ലം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം എ​ന്ന​തി​ലു​പ​രി, അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ​ത്തി​ലെ മാ​റു​ന്ന സ​മ​വാ​ക്യ​ങ്ങ​ളു​ടെ​യും പു​രോ​ഗ​മ​ന രാ​ഷ്ട്രീ​യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യു​ടെ​യും സൂ​ച​ന​യാ​ണ്.

ഈ ​വി​ജ​യ​ത്തി​ന്‍റെ ച​രി​ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യം

ഒ​രു നൂ​റ്റാ​ണ്ടി​നി​ട​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മേ​യ​ർ: 34-ാം വ​യ​സ്സി​ൽ ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന മം​ദാ​നി, ന​ഗ​ര നേ​തൃ​ത്വ​ത്തി​ലെ ഒ​രു ത​ല​മു​റ മാ​റ്റ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു.

ന്യൂ​യോ​ർ​ക്ക് സി​റ്റി​യു​ടെ ആ​ദ്യ​ത്തെ മു​സ്‌​ലിം മേ​യ​ർ: ന​ഗ​ര​ത്തി​ന്‍റെ വൈ​വി​ധ്യ​മാ​ർ​ന്ന സാ​മൂ​ഹി​ക ഘ​ട​ന​യു​ടെ പ്ര​തി​ഫ​ല​ന​മെ​ന്ന നി​ല​യി​ൽ ഇ​തൊ​രു സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണ്.

മം​ദാ​നി​യു​ടെ പ്ര​ചാ​ര​ണം ഒ​രു "അ​ണ്ട​ർ​ഡോ​ഗ് സ്ഥാ​നാ​ർ​ഥി' എ​ന്ന നി​ല​യി​ൽ നി​ന്നാ​ണ് തു​ട​ങ്ങി​യ​ത്.

ആ ​യാ​ത്ര​യു​ടെ നാ​ൾ​വ​ഴി​ക​ൾ

ഏ​ക​ദേ​ശം ഒ​രു വ​ർ​ഷം മു​ൻ​പ് വ​രെ ന്യൂ​യോ​ർ​ക്ക് നി​വാ​സി​ക​ൾ​ക്ക് അ​ത്ര പ​രി​ചി​ത​മ​ല്ലാ​ത്ത ഒ​രു പേ​രാ​യി​രു​ന്നു മം​ദാ​നി​യു​ടേ​ത്. പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തു​ട​ക്ക​ത്തി​ൽ വെ​റും ഒ​രു ശ​ത​മാ​നം മാ​ത്രം പോ​ളിം​ഗ് പി​ന്തു​ണ​യു​മാ​യി പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച ഒ​രു സ്ഥാ​നാ​ർ​ഥി ന​ഗ​ര​ത്തി​ന്‍റെ പ​ര​മോ​ന്ന​ത പ​ദ​വി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് അ​സാ​ധാ​ര​ണ​മാ​യ സം​ഭ​വ​മാ​ണ്.

ഇ​ത് മം​ദാ​നി​യു​ടെ പ്ര​ചാ​ര​ണ ത​ന്ത്ര​ങ്ങ​ളു​ടെ​യും ജ​ന​കീ​യ പി​ന്തു​ണ​യു​ടെ​യും വി​ജ​യ​ത്തെ​യാ​ണ് എ​ടു​ത്തു​കാ​ണി​ക്കു​ന്ന​ത്. മം​ദാ​നി​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ "അ​ണ്ട​ർ​ഡോ​ഗ്' സ്വ​ഭാ​വം വ്യ​ക്ത​മാ​ക്കു​ന്ന പ്ര​ധാ​ന ഘ​ട​ക​ങ്ങ​ൾ.

ചെ​റി​യ തു​ട​ക്കം: പ്രൈ​മ​റി​യു​ടെ പ്രാ​രം​ഭഘ​ട്ട​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പോ​ളിം​ഗ് നി​ല​വാ​രം വെ​റും ഒ​രു ശ​ത​മാ​ന​മാ​യി​രു​ന്നു. പ്ര​ധാ​ന മാ​ധ്യ​മ​ങ്ങ​ളു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കാ​ൻ പോ​ലും അ​ദ്ദേ​ഹം പ്ര​യാ​സ​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​ന്ന്, അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​വ​റേ​ജ് ല​ഭി​ക്കാ​ൻ മാ​ധ്യ​മ​ങ്ങ​ൾ മ​ത്സ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.

അ​ണി​ക​ളു​ടെ അ​ടി​യു​റ​ച്ച പി​ന്തു​ണ: അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ന്‍റെ വി​ജ​യ​സാ​ധ്യ​ത വ​ള​രെ കു​റ​വാ​യി​രു​ന്നി​ട്ടും ഒ​രു വ​ലി​യ വി​ഭാ​ഗം അ​നു​യാ​യി​ക​ൾ തു​ട​ക്കം മു​ത​ൽ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​റ​ച്ചു​നി​ന്നു.

വി​ജ​യ​വാ​ർ​ത്ത വ​ന്ന​പ്പോ​ൾ മം​ദാ​നി​യു​ടെ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​ൽ ഉ​യ​ർ​ന്ന ആ​ർ​പ്പു​വി​ളി​ക​ളും ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ളും ഈ ​ജ​ന​കീ​യ പി​ന്തു​ണ​യു​ടെ തെ​ളി​വാ​യി​രു​ന്നു.

ത​ള​രാ​ത്ത പ്ര​ചാ​ര​ണ ശൈ​ലി: ഒ​രു "അ​ണ്ട​ർ​ഡോ​ഗ്' സ്ഥാ​നാ​ർ​ഥി​ക്ക് ചേ​ർ​ന്ന രീ​തി​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ചാ​ര​ണം. ഉ​ദാ​ഹ​ര​ണ​ത്തി​ന്, തെ​ര​ഞ്ഞെ​ടു​പ്പി​ന് ത​ലേ​ദി​വ​സം സൂ​ര്യോ​ദ​യ സ​മ​യ​ത്ത് ബ്രൂ​ക്ക്ലി​ൻ ബ്രി​ഡ്ജി​ലൂ​ടെ കാ​ൽ​ന​ട​യാ​യി പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഊ​ർ​ജ​സ്വ​ല​മാ​യ ശൈ​ലി​യു​ടെ അ​ട​യാ​ള​മാ​യി​രു​ന്നു.

ഈ ​ഘ​ട​ക​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ, സാ​മ്പ​ത്തി​ക​മാ​യും രാ​ഷ്ട്രീ​യ​മാ​യും ഏ​റെ മു​ന്നി​ലാ​യി​രു​ന്ന എ​തി​രാ​ളി​ക​ളെ മ​റി​ക​ട​ക്കാ​ൻ മം​ദാ​നി​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന് ക​ഴി​ഞ്ഞു. അ​ടി​ത്ത​ട്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഇ​തി​ൽ നി​ന്ന് വ്യ​ക്ത​മാ​യ ഒ​രു പാ​ഠ​മു​ണ്ട്.

വോ​ട്ട​ർ​മാ​രു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തു​മാ​യ ഒ​രു പ്ര​ചാ​ര​ണ​ത്തി​ന്, തു​ട​ക്ക​ത്തി​ൽ മാ​ധ്യ​മ​ശ്ര​ദ്ധ​യി​ലോ സ്ഥാ​പ​ന​വത്കൃ​ത പി​ന്തു​ണ​യി​ലോലു​ള്ള കു​റ​വു​ക​ളെ മ​റി​ക​ട​ക്കാ​നും സ്വ​ന്ത​മാ​യി ഒ​രു മു​ന്നേ​റ്റം സൃ​ഷ്‌ടി​ക്കാ​നും സാ​ധി​ക്കും.

മം​ദാ​നി നേ​രി​ട്ട വി​വി​ധ​ങ്ങ​ളാ​യ എ​തി​ർ​പ്പു​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ജ​യ​ത്തി​ന്‍റെ മാ​റ്റു വ​ർ​ധി​പ്പി​ക്കു​ന്നു. പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന നാ​ളു​ക​ളി​ൽ ക​ടു​ത്ത വ്യ​ക്തി​പ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും രാ​ഷ്ട്രീ​യ വെ​ല്ലു​വി​ളി​ക​ൾ​ക്കും അ​ദ്ദേ​ഹം വി​ധേ​യ​നാ​യി.

ഈ ​പ്ര​തി​ബ​ന്ധ​ങ്ങ​ളെ അ​തി​ജീ​വി​ച്ച​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ വ്യ​ക്തി​ത്വ​ത്തെ​യും നേ​തൃ​ശേ​ഷി​യെ​യും കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി.

പ്ര​ചാ​ര​ണ വേ​ള​യി​ൽ അ​ദ്ദേ​ഹം നേ​രി​ട്ട പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ൾ

പാ​ർ​ട്ടി​ക്കു​ള്ളി​ലെ എ​തി​ർ​പ്പ്

അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ന്തം ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യി​ലെ ചി​ല​ർ ത​ന്നെ അ​ദ്ദേ​ഹ​ത്തെ ക​മ്യൂ​ണി​സ്റ്റ്, സോ​ഷ്യ​ലി​സ്റ്റ് എ​ന്നി​ങ്ങ​നെ മു​ദ്ര​കു​ത്തി ആ​ക്ര​മി​ച്ചു. പാ​ർ​ട്ടി​യു​ടെ മു​ഖ്യ​ധാ​ര​യി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​രോ​ഗ​മ​ന​പ​ര​മാ​യ നി​ല​പാ​ടു​ക​ളാ​യി​രു​ന്നു ഈ ​എ​തി​ർ​പ്പി​ന് കാ​ര​ണം.

എ​ന്നി​രു​ന്നാ​ലും ന്യൂ​യോ​ർ​ക്ക് അ​റ്റോ​ർ​ണി ജ​ന​റ​ൽ ലെ​റ്റീ​ഷ്യ ജെ​യിം​സി​നെ​പ്പോ​ലു​ള്ള പ്ര​മു​ഖ നേ​താ​ക്ക​ൾ ഈ ​സ​മ​യ​ത്തും അ​ദ്ദേ​ഹ​ത്തെ ശ​ക്ത​മാ​യി പി​ന്തു​ണ​ച്ചു.

ഡൊ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഇ​ട​പെ​ട​ൽ

മു​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണൾ​ഡ് ട്രം​പി​ന്‍റെ ഇ​ട​പെ​ട​ൽ, ഒ​രു പ്രാ​ദേ​ശി​ക തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ ബോ​ധ​പൂ​ർ​വം സ​ന്നി​വേ​ശി​പ്പി​ച്ചു. ഇ​ത് മം​ദാ​നി​യു​ടെ പു​രോ​ഗ​മ​ന നി​ല​പാ​ടു​ക​ളെ ഒ​രു ദേ​ശീ​യ ഭീ​ഷ​ണി​യാ​യി ചി​ത്രീ​ക​രി​ക്കാ​നു​ള്ള ത​ന്ത്ര​മാ​യി​രു​ന്നു.

ട്രം​പ് പ​ര​സ്യ​മാ​യി ആ​ൻ​ഡ്രൂ ക്വോ​മോ​യെ പി​ന്തു​ണ​യ്ക്കു​ക​യും മം​ദാ​നി വി​ജ​യി​ച്ചാ​ൽ ന്യൂ​യോ​ർ​ക്ക് സി​റ്റി​ക്കു​ള്ള ഫെ​ഡ​റ​ൽ ഫ​ണ്ടു​ക​ൾ ത​ട​ഞ്ഞു​വെ​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. കൂ​ടാ​തെ, മം​ദാ​നി​യു​ടെ പ്ര​മു​ഖ പി​ന്തു​ണ​ക്കാ​രി​യാ​യ ലെ​റ്റീ​ഷ്യ ജെ​യിം​സി​നെ​തി​രേ​യും ട്രം​പ് രം​ഗ​ത്തു​വ​ന്നു.

ഈ ​ഭീ​ഷ​ണി​ക​ളോ​ട് പ്ര​തി​ക​രി​ക്ക​വെ, നി​ല​വി​ലെ മേ​യ​ർ എ​റി​ക് ആ​ഡം​സ് സ്വീ​ക​രി​ച്ച​തി​നേ​ക്കാ​ൾ ശ​ക്ത​മാ​യ നി​ല​പാ​ട് താ​ൻ സ്വീ​ക​രി​ക്കു​മെ​ന്ന് മം​ദാ​നി പ്ര​ഖ്യാ​പി​ച്ചു. ഈ ​വെ​ല്ലു​വി​ളി​ക​ളെ​യെ​ല്ലാം അ​തി​ജീ​വി​ച്ചാ​ണ് അ​ദ്ദേ​ഹം ച​രി​ത്ര​പ​ര​മാ​യ ഒ​രു വി​ജ​യ​ത്തി​ലേ​ക്ക് ന​ട​ന്നു​ക​യ​റി​യ​ത്.

മം​ദാ​നി​യു​ടെ വി​ജ​യം കേ​വ​ലം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം എ​ന്ന​തി​ലു​പ​രി ന്യൂ​യോ​ർ​ക്ക് സി​റ്റി​യു​ടെ സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ലെ ഒ​രു സു​പ്ര​ധാ​ന നി​മി​ഷ​മാ​ണ്. ന​ഗ​ര​ത്തി​ന്‍റെ മാ​റു​ന്ന ജ​ന​സം​ഖ്യാ ഘ​ട​ന​യെ​യും രാ​ഷ്ട്രീ​യ മു​ൻ​ഗ​ണ​ന​ക​ളെ​യും ഇ​ത് വ്യ​ക്ത​മാ​യി പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു.

ഇ​ത് ഒ​രു വ്യ​ക്തി​യു​ടെ വി​ജ​യം എ​ന്ന​തി​ലു​പ​രി, പു​തി​യൊ​രു രാ​ഷ്ട്രീ​യ സം​സ്കാ​ര​ത്തി​ന്‍റെ ഉ​ദ​യം കൂ​ടി​യാ​ണ്.

International

ട്രംപിന്‍റെ വിരോധം; മം​ദാ​നി പ​ല​സ്തീ​ൻ അനുകൂല സംഘടനയുടെ സ​ഹ​സ്ഥാ​പ​കൻ

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഇ​ന്തോ-​അ​മേ​രി​ക്ക​ൻ മു​സ്‌​ലിം ന്യൂ​യോ​ർ​ക്ക് സി​റ്റി​യു​ടെ മേ​യ​റാ​യപ്പോൾ കനത്ത ക്ഷീണമായത് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്.

മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അവസാന ഘട്ടത്തിലാണ് ട്രംപ് മംദാനിക്കെതിരേ പരസ്യമായി രംഗത്തുവന്നത്. മംദാനി ജയിച്ചാൽ വലിയ ദുരന്തമായിരിക്കുമെന്ന് മുന്നറിയിപ്പിന്‍റെ രീതിയിൽ അദ്ദേഹം ന്യൂയോർക്ക് സിറ്റിയിലെ ജനതയോടു പറഞ്ഞു. എന്നാൽ, ട്രംപിന്‍റെ വാക്കുകൾ തിരിച്ചടിച്ചപ്പോൾ സൊ​ഹ്‌​റാ​ൻ മം​ദാ​നി വലിയ ജ​യ​മാ​ണു ക​ര​സ്ഥ​മാ​ക്കി​യ​ത്.

പ്രായം കുറഞ്ഞ മേയർ

34 കാ​ര​നാ​യ മം​ദാ​നി, ന്യൂ​യോ​ർക്ക് സിറ്റിയുടെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മേ​യ​റാ​കും. ഫെ​ഡ​റ​ൽ ഫ​ണ്ടിം​ഗ് വെ​ട്ടി​ക്കു​റ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തും തെ​ര​ഞ്ഞെ​ടു​പ്പി​ന് വ​ലി​യ രാഷ്‌ട്രീ​യ​മാ​നം ന​ൽ​കി. മംദാനിയുടെ വിജയം ട്രംപിന്‍റെ പല നടപടികളോടുമുള്ള ജനങ്ങളുടെ പ്രതിഷേധം കൂടി

പ്രതിഫലിപ്പിക്കുന്നതാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ന്യൂ​യോ​ർ​ക്കി​ലെ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 50 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ പോ​ളിം​ഗ് ശ​ത​മാ​ന​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. രണ്ടു ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം പേർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ർ​ഡ് അ​റി​യി​ച്ചു.

സൊ​ഹ്‌​റാ​ൻ മം​ദാ​നി​

1991 ഒ​ക്ടോ​ബ​ർ 18ന് ​ഉ​ഗാ​ണ്ട​യി​ലെ ക​മ്പാ​ല​യി​ൽ ജ​നി​ച്ച മം​ദാ​നി, ഉ​ഗാ​ണ്ട​ൻ പ​ണ്ഡി​ത​ൻ മ​ഹ്മൂ​ദ് മം​ദാ​നി​യു​ടെ​യും പ്ര​ശ​സ്ത ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്രകാരി മീ​ര നാ​യ​രു​ടെ​യും മ​ക​നാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ​കാ​ല​ങ്ങ​ൾ ഉ​ഗാ​ണ്ട​യിലായിരുന്നു. പിന്നീട്, ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്കും തു​ട​ർ​ന്ന് ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ലേ​ക്കും കുടിയേറി.

ബാ​ങ്ക് സ്ട്രീ​റ്റ് സ്കൂ​ൾ ഫോ​ർ ചി​ൽ​ഡ്ര​നി​ലും ബ്രോ​ങ്ക്സ് ഹൈ ​സ്കൂ​ൾ ഓ​ഫ് സ​യ​ൻ​സി​ലും പ​ഠി​ച്ചു. 2014ൽ ​ബൗ​ഡോ​യി​ൻ കോ​ള​ജി​ൽനി​ന്ന് ആ​ഫ്രി​ക്കാ​ന സ്റ്റ​ഡീ​സി​ൽ ബി​രു​ദം നേ​ടി. അ​വി​ടെ അ​ദ്ദേ​ഹം സ്റ്റു​ഡന്‍റസ് ഫോ​ർ ജ​സ്റ്റി​സ് ഇ​ൻ പല​സ്തീ​ൻ എ​ന്ന സം​ഘ​ട​ന​യു​ടെ സ​ഹ​സ്ഥാ​പ​ക​നാ​യിരുന്നു.

ആകാംക്ഷയോടെ നഗരം

മംദാനിയുടെ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യ ഭി​ന്ന​ത​യ്ക്കു കാ​ര​ണ​മാ​യി. പലസതീൻ അനുകൂല സംഘടനയുടെ വക്താവായ മംദാനി ന്യൂയോർക്കിന്‍റെ മേയറാകുന്നതിൽ ട്രംപ് ഉൾപ്പെടെയുള്ള വലിയ വിമർശനം ഉന്നയിച്ചിരുന്നു. ട്രംപ് ഉൾപ്പെടെയുള്ളവർ മംദാനി അമേരിക്കു വലിയ ഭീഷണിയാകുമെന്ന പ്രചാരണവും നടത്തിയിരുന്നു.

വി​ജ​യി​ച്ചാ​ൽ ന​ഗ​രം ഏ​റ്റെ​ടു​ക്കു​മെ​ന്നും മം​ദാ​നി​യെ അ​റ​സ്റ്റ് ചെ​യ്ത് നാ​ടു​ക​ട​ത്തു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ട്രം​പി​നെ, മംദാനി എ​ങ്ങ​നെ നേ​രി​ടും എ​ന്ന ചോ​ദ്യ​മാ​ണ് ഇ​പ്പോ​ൾ ഉ​യ​രു​ന്ന​ത്.

NRI

ഇ​ന്ത്യ​ൻ വം​ശ​ജ​ൻ സൊ​ഹ്‌​റാ​ൻ മം​ദാ​നി ന്യൂ​യോ​ർ​ക്ക് മേ​യ​ർ

ന്യൂ​യോ​ർ​ക്ക്: ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​യും ഇ​ന്ത്യ​ൻ വം​ശ​ജ​നു​മാ​യ സൊ​ഹ്റാ​ൻ മം​ദാ​നി ന്യൂ​യോ​ർ​ക്ക് സി​റ്റി മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മു​ൻ ഗ​വ​ർ​ണ​ർ ആ​ൻ​ഡ്രൂ ക്യൂ​മോ, റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ക​ർ​ട്ടി​സ് സ്ലി​വ എ​ന്നി​വ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മം​ദാ​നി​യു​ടെ നേ​ട്ടം.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ 17 ല​ക്ഷം പേ​ർ വോ​ട്ട് ചെ​യ്തു​വെ​ന്ന് ന്യൂ​യോ​ർ​ക്ക് സി​റ്റി​ബോ​ർ​ഡ് ഓ​ഫ് ഇ​ല​ക്ഷ​ൻ അ​റി​യി​ച്ചു. ന്യൂ​യോ​ർ​ക്കി​ന്‍റെ ച​രി​ത്ര​ത്തി​ൽ മേ​യ​റാ​കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ മു​സ്‌​ലി​മാ​ണ് 34കാ​ര​നാ​യ സൊ​ഹ്‌​റാ​ൻ മം​ദാ​നി.

അ​തേ​സ​മ​യം, മം​ദാ​നി​ക്കെ​തി​രേ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ജ​യം തി​രി​ച്ച​ടി​യാ​യി. മേ​യ​റാ​യി മം​ദാ​നി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ ന്യൂ​യോ​ർ​ക്കി​ന് വി​പ​ത്തു​ണ്ടാ​കു​മെ​ന്നും ഫെ​ഡ​റ​ൽ ഫ​ണ്ട് വെ​ട്ടി​ക്കു​റ​യ്ക്കു​മെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

മം​ദാ​നി വി​ജ​യി​ച്ചാ​ൽ സ​മ്പൂ​ർ​ണ​മാ​യ സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക ദു​ര​ന്ത​മാ​യി മാ​റു​മെ​ന്നും ന​ഗ​ര​ത്തി​ന്‍റെ അ​തി​ജീ​വ​നം അ​സാ​ധ്യ​മാ​കു​മെ​ന്നും ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ‌​ടു​പ്പി​നു മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ൻ​പാ​യി​രു​ന്നു ട്രം​പ് വോ​ട്ട​ർ​മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

മു​ൻ ഗ​വ​ർ​ണ​റും മം​ദാ​നി​യു​ടെ എ​തി​രാ​ളി​യു​മാ​യ ആ​ൻ​ഡ്രൂ ക്യൂ​മോ​യ്ക്കു ട്രം​പ് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. ആ​ൻ​ഡ്രൂ ക്യൂ​മോ​യെ വ്യ​ക്തി​പ​ര​മാ​യി ഇ​ഷ്ട​പ്പെ​ട്ടാ​ലും ഇ​ല്ലെ​ങ്കി​ലും നി​ങ്ങ​ൾ​ക്ക് മ​റ്റു മാ​ർ​ഗ​മി​ല്ല. നി​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന് വോ​ട്ട് ചെ​യ്യ​ണം, അ​ദ്ദേ​ഹം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് അ​തി​ന് ക​ഴി​വു​ണ്ട്, മം​ദാ​നി അ​ങ്ങ​നെ​യ​ല്ല- ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

International

ന്യൂ​യോ​ർ​ക്ക് മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഉ​ട​ൻ; ഇ​ന്ത്യ​ൻ വം​ശ​ജ​ൻ മം​ദാ​നി മു​ന്നി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: ന്യൂ​യോ​ർ​ക്ക് മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഉ​ട​ൻ. ഡെ​മോ​ക്രാ​റ്റി​ത് സ്ഥാ​നാ​ർ​ഥി​യും ഇ​ന്ത്യ​ൻ വം​ശ​ജ​നു​മാ​യ സൊ​ഹ്റാ​ൻ മം​ദാ​നി ഏ​റെ മു​ന്നി​ലു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ 17ല​ക്ഷം പേ​ർ വോ​ട്ട് ചെ​യ്തു​വെ​ന്ന് ന്യൂ​യോ​ർ​ക്ക് സി​റ്റി​ബോ​ർ​ഡ് ഓ​ഫ് ഇ​ല​ക്ഷ​ൻ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, മേ​യ​റാ​യി മം​ദാ​നി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ ഫെ​ഡ​റ​ൽ ഫ​ണ്ട് വെ​ട്ടി​ക്കു​റ​യ്ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്, ന്യൂ​യോ​ർ​ക്കി​ന് വി​പ​ത്തു​ണ്ടാ​കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മം​ദാ​നി വി​ജ​യി​ച്ചാ​ൽ സ​മ്പൂ​ർ​ണ​മാ​യ സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക ദു​ര​ന്ത​മാ​യി മാ​റു​മെ​ന്നും ന​ഗ​ര​ത്തി​ന്‍റെ അ​തി​ജീ​വ​നം അ​സാ​ധ്യ​മാ​കു​മെ​ന്നും ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ‌​ടു​പ്പി​നു മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ൻ​പാ​യി​രു​ന്നു ട്രം​പ് വോ​ട്ട​ർ​മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

മു​ൻ ഗ​വ​ർ​ണ​റും മം​ദാ​നി​യു​ടെ എ​തി​രാ​ളി​യു​മാ​യ ആ​ൻ​ഡ്രൂ ക്യൂ​മോ​യ്ക്കു ട്രം​പ് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. ആ​ൻ​ഡ്രൂ ക്യൂ​മോ​യെ വ്യ​ക്തി​പ​ര​മാ​യി ഇ​ഷ്ട​പ്പെ​ട്ടാ​ലും ഇ​ല്ലെ​ങ്കി​ലും നി​ങ്ങ​ൾ​ക്ക് മ​റ്റു മാ​ർ​ഗ​മി​ല്ല. നി​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന് വോ​ട്ട് ചെ​യ്യ​ണം, അ​ദ്ദേ​ഹം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് അ​തി​ന് ക​ഴി​വു​ണ്ട്, മം​ദാ​നി അ​ങ്ങ​നെ​യ​ല്ല- ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up